തിരഞ്ഞെടുപ്പിലെ തോൽവി, കാരണം പാർട്ടി വോട്ടിലെ ചോർച്ച; തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണം പാർട്ടി വോട്ടുകളിലെ ചോർച്ചയെന്ന് സിപിഐഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജയിക്കുമെന്ന് കരുതിയ പല ഇടങ്ങളിലെയും വോട്ട് ചോർച്ച, ശക്തികേന്ദ്രങ്ങളിൽ വോട്ടിൽ ഉണ്ടായ വമ്പൻ ഇടിവ് ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ ഉണ്ടായ വീഴ്ച്ച അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയമിക്കാനും സാധ്യതയുണ്ട്. തിരുത്തൽ നടപടി ആരംഭിച്ചില്ലെങ്കിൽ അത് വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ സൃഷ്ത്തിക്കുമെന്ന ആശങ്ക പാർട്ടിക്ക് ഉള്ളിൽ ഉണ്ട്.

തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ആശങ്ക ഒന്നും വേണ്ട എന്നും വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും ആയിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ വിശദീകരിച്ചിരുന്നത്. അതേസമയം പാർട്ടി വോട്ടിൽ വലിയ രീതിയിൽ ചോർന്നിട്ടുണ്ടെന്നും ഇത് കോൺഗ്രസിന് അനുകൂലം ആയി മാറിയെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. മുതിർന്ന നേതാവ് തോമസ് ഐസക്ക് ഉൾപ്പടെ ഉള്ളവർ ശക്തമായ ഭാക്ഷയിൽ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ വോട്ട് ചോർച്ച അന്വേഷിക്കും.

പാർട്ടിയിലെയും ഭരണത്തിലെയും തിരുത്തപ്പെടേണ്ട പ്രവണതകൾ തിരുത്തണമെന്ന് എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. തെറ്റ് മനസിലാക്കി തിരുത്താൻ തയ്യാറാകണമെന്നും ജനങ്ങളുടെ വിമർശനം തുറന്ന മനസ്സോടെ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐസക്ക് വിമർശനങ്ങൾ ഉന്നയിച്ചത്.

പാർട്ടിക്ക് ഉള്ളിൽ തന്നെ പരസ്പര ബഹുമാനം വേണം എന്നും അത് അല്ലാതെ പരസ്പരം പോരടിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ ഐസക്ക് ഓരോ പ്രവർത്തകനും സ്വയം പോരാളിയായി മാറേണ്ടത് അത്യാവശ്യം ആണെന്നും പറഞ്ഞു.