ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യം

ജവാന്റെ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉത്പ്പാദിപ്പിക്കുന്ന ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളിലൊന്നായ ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് ഒരു സ്വകാര്യ വ്യക്തിയാണ് നികുതി വകുപ്പിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. നിവേദനം എക്‌സൈസ് കമ്മിഷണര്‍ക്കു കൈമാറി.

‘ജവാന്‍’ എന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്കു നാണക്കേടാണെന്ന് പരാതിയില്‍ പറയുന്നു. മദ്യത്തിന്റെ ഉത്പാദകര്‍ സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ തുടര്‍നടപടികളിലേക്കു സര്‍ക്കാര്‍ കടക്കും. എന്നാല്‍ സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാന്‍ഡായതിനാല്‍ പരാതി തള്ളാനാണ് ഏറെയും സാധ്യത.

നിലവില്‍ നാല് ലൈനുകളിലായി 7,500 കെയ്‌സ് മദ്യമാണ് ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്. 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വില്‍ക്കുന്നത്. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളിലൂടെയാണ് വിതരണം നടക്കുന്നത്. ആറ് ഉല്‍പാദന ലൈനുകള്‍ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. ഇത് നടപ്പിലായാല്‍ 10,000 കെയ്‌സ് അധികം ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്.

Latest Stories

ഇനി മുദ്രപ്പത്രമൊന്നും വേണ്ട 'ഇ-സ്റ്റാമ്പ്' മാത്രം; ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ സംവിധാനം

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മേൽനോട്ട ചുമതല, ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കണം

ശിവ രാജ്കുമാറിനെ തൊഴുത് കാല്‍ തൊട്ട് വന്ദിച്ച് ആരാധ്യ; വീഡിയോ വൈറല്‍, ഐശ്വര്യയ്ക്ക് കൈയ്യടി

നിനക്ക് എന്ത് പറ്റിയെടാ കോഹ്‌ലി, സെൻസ് നഷ്ടപ്പെട്ടോ; രോഹിത്തിന്റെ ഞെട്ടിച്ച മണ്ടത്തരം കാണിച്ച് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

കേരളത്തെ ദേശീയ തലത്തില്‍ അപമാനിച്ച മലയാളികള്‍; പള്‍സര്‍ സുനിയ്ക്ക് പൂമാലയിട്ട ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കുന്ന സന്ദേശമെന്ത്?

IND VS BAN : കോഹ്‌ലിയുടെ മണ്ടത്തരത്തിനിടയിലും ഇന്ത്യ തന്നെ ഡ്രൈവിംഗ് സീറ്റിൽ, ഒന്നും ചെയ്യാനാകാതെ ബംഗ്ലാദേശ്; രോഹിത്തിന് എതിരെ വിമർശനം

മലയാളത്തിലെ ഹെവി സസ്‌പെന്‍സ് ത്രില്ലര്‍.. തുടക്കം മുതല്‍ അവസാനം വരെ സസ്‌പെന്‍സ്; 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് പ്രശംസകള്‍

ഏറ്റവും നല്ല സമയത്ത് തന്നെ അഭിമാനത്തോടെ വിരമിക്കുക രോഹിത്, തനിക്ക് ഈ ഫോർമാറ്റിൽ ഇനി ഒന്നും ചെയ്യാനായില്ല; മോശം പ്രകടനത്തിന് പിന്നാലെ വമ്പൻ വിമർശനവും ട്രോളും

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനം; തോമസ് കെ തോമസ് പകരം മന്ത്രിസഭയില്‍, പ്രഖ്യാപനം ഉടൻ

ബൂം ബൂം ബൂം ഷോ, പ്രതികൂല സാഹചര്യങ്ങളിൽ പോലും തുടരുന്ന മാന്ത്രിക മികവ്; ലോക ക്രിക്കറ്റിൽ ഇതൊക്കെ സാധിക്കുന്നത് അയാൾക്ക് മാത്രം