ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയിലായത് കൈക്കൂലി വാങ്ങുന്നതിനിടെ; വിജിലന്‍സ് പിടികൂടിയത് പ്രവാസിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍

കോട്ടയത്ത് കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയിലായി. കോട്ടയം വൈക്കത്താണ് സംഭവം നടന്നത്. വൈക്കം ഉല്ലല ആലത്തൂര്‍ സ്വദേശി സുഭാഷ്‌കുമാര്‍ ടികെ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പോക്കുവരവ് ചെയ്തുനല്‍കുന്നതിനായി പ്രവാസിയില്‍ നിന്ന് പണം വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

Read more

പ്രവാസിയില്‍ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപയാണ് സുഭാഷ്‌കുമാര്‍ കൈക്കൂലി ആയി വാങ്ങിയത്. സുഭാഷ്‌കുമാര്‍ പ്രവാസിയില്‍ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടെങ്കിലും 25,000രൂപയാണ് കൈമാറിയത്. വൈക്കം എസ്ബിഐ എടിഎമ്മില്‍ ആയിരുന്നു പണം കൈമാറിയത്. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.