മുഖ്യമന്ത്രിയുടെ നവകേരളസദസില്‍ വച്ച് ഡി വൈ എഫ് ഐക്കാരുടെ ക്രൂര മര്‍്ദ്ധനത്തിന് ഇരയായ സി പി എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു. എറണാകുളം തമ്മനം ബ്രാഞ്ച് കമ്മിറ്റിയംഗം റയീസാണ് പാര്‍ട്ടിക്കാരനായ തന്നെ മര്‍ദ്ധച്ചതിലുളള പ്രതിഷേധം മൂലം പാര്‍ട്ടി വിട്ടത്.
ഇന്നലെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന നവകേരളാ സദസിനിടെയായിരുന്നു മര്‍ദ്ധനമേറ്റത്്. തീവ്രഇടതു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ പ്‌ളക്കാര്‍ഡുമായി എത്തിയിരുന്നു. അവര്‍ക്കരികിലാണ് റിയാസ് ഇരുന്നിരുന്നത്. ഇവര്‍ പ്രതിഷേധിച്ചപ്പോള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഡി എസ് എ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. അതിനിടയിലാണ് റയീസിനും മര്‍ദ്ധനമേറ്റത്.താന്‍ സി പി എമ്മുകാരനാണ് തന്നെ തല്ലരുതെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലിയെന്നാണ് റയീസ് പറയുന്നത്.
Read more
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഹനീന്‍, റിജാസ് എന്നീ ഡി എസ് എ പ്രവര്‍ത്തകരെയും ഡി വൈ എഫ് ഐക്കാരും സി പി എമ്മുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ധിച്ചു. ഇവരെ പിന്നീട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികല്‍സയിലാണ്.