പ്രകൃതിയെ കൊള്ളയടിക്കരുത്; അന്നന്നത്തെ അപ്പം മാത്രമേ പ്രകൃതിയില്‍ നിന്ന് എടുക്കാന്‍ പാടുള്ളൂവെന്ന് സാറാ ജോസഫ്

പ്രകൃതിയില്‍ നിന്ന് അന്നന്നത്തെ അപ്പം മാത്രമേ എടുക്കാന്‍ പാടുള്ളൂവെന്നും കൊള്ളയടിക്കരുതെന്നും സാഹിത്യകാരി സാറാ ജോസഫ്. പ്രകൃതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ ഈ സന്ദേശമാണ് നമുക്ക് പകര്‍ന്ന് നല്‍കിയതെന്നും സാറാ ജോസഫ് പറഞ്ഞു. മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പുസ്തകത്തിന്റെ പ്രകാശനവും പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

പരിസ്ഥിതി പ്രവര്‍ത്തകനായ വിനോദ് പയ്യടയാണ് പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. തൃശൂര്‍ വെളിയന്നൂര്‍ റോഡിലെ മാതൃഭൂമി ബുക്‌സിന്റെ ഏഴാം വാര്‍ഷിക പുസ്തകോത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള വന ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ ടിവി സജീവ്, മുന്‍ ശാസ്ത്രജ്ഞന്‍ ഡോ ആര്‍വി വര്‍മ്മ എന്നിവരെ കൂടാതെ കുസുമം ജോസഫ്, വിനോദ് പയ്യട തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

വാര്‍ഷിക പുസ്തകോത്സവം വ്യാഴാഴ്ച സമാപിക്കും. ജെഎന്‍വി കുറിപ്പിന്റെ 101 ആനക്കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം വൈകിട്ട് അഞ്ചിന് നടക്കും. പെരുവനം കുട്ടന്‍ മാരാര്‍, ആറന്മുള മോഹന്‍ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Latest Stories

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം

"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്