ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി-ഒന്ന് ഇന്നാണ് കേസ് പരിഗണിച്ചത്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷയെ തുടര്‍ന്ന് പ്രതി സന്ദീപിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം പ്രതിഭാഗത്തിനായി അഡ്വ. ആളൂര്‍ ഹാജരായി. കൊലപാതകത്തിനായി സന്ദീപ് ഉപയോഗിച്ച കത്രിക സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതിനാല്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിടണ്ടെന്ന് ആളൂര്‍ വാദിച്ചു.
Read more
എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യമാണ് കോടതി പരിഗണിച്ചത്. ശനിയാഴ്ച്ച ഒരുമണി വരെയാണ് സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.