ലഹരിക്കേസ്: പ്രയാഗ മാർട്ടിന് ക്ലീൻ ചിറ്റ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. ഇരുവർക്കും നേരിട്ട് ഓം പ്രകാശിനെ അറിയില്ലെന്ന് പൊലീസ് പറയുന്നു. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് ക്ലീൻ ചിറ്റ് നൽകി. അതേസമയം ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.

ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് പുലർച്ചെ 4 മണിക്കെന്ന് പൊലീസ് വ്യക്തമാക്കി. ഓം പ്രകാശിനെ സോഷ്യൽ മീഡിയയിൽ കണ്ടുള്ള പരിചയമേ ഉള്ളു എന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. എന്നാൽ ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിൻ്റെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുള്ളതായും പൊലീസ് പറയുന്നു.

അതേസമയം ബിനു ജോസഫും ശ്രീനാഥ് ഭാസിയും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് ഡിജെ പാർട്ടിക്ക് ശേഷമാണെന്നും പൊലീസ് അറിയിച്ചു. ലഹരിക്കേസിന്റെ ഭാഗമായി ഇന്നലെ പൊലീസ് ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

എസിപി ഓഫീസില്‍ ശ്രീനാഥ് ഭാസിയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി. അതേസമയം എറണാകുളം ടൗണ്‍ സൗത്ത് സ്‌റ്റേഷനിലാണ് പ്രയാഗ ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടതിന് ശേഷം ഗൂഗിള്‍ നോക്കിയാണ് ഓംപ്രകാശ് ആരെന്ന് മനസിലാക്കിയതെന്ന് പ്രയാഗ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ മാര്‍ട്ടിന്‍.

Latest Stories

എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് അഭിനന്ദനം അറിയിച്ച് എംകെ സ്റ്റാലിന്‍

ആശങ്കകള്‍ക്ക് വിരാമം, ട്രിച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തു; യാത്രക്കാര്‍ സുരക്ഷിതര്‍

സാങ്കേതിക തകരാര്‍, ട്രിച്ചി എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്ന് എയര്‍ ഇന്ത്യ; വിമാനത്തിലുള്ളത് 141 യാത്രക്കാര്‍

അരങ്ങേറിയത് വലിയ നാടകം; അന്‍വറിന്റെ ചീട്ടുകൊട്ടാരം തകര്‍ന്നുവീണെന്ന് എംവി ഗോവിന്ദന്‍

മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

സഞ്ജുവും അഭിഷേകും പരാജയപെട്ടതിനെക്കുറിച്ച് പ്രതികരണവുമായി സൂര്യകുമാർ യാദവ്, മറുപടിയിൽ ഞെട്ടി ആരാധകർ

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അവസരം മുതലെടുക്കാന്‍ ബിജെപി; മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

രോഹിതും കോഹ്‌ലിയും സച്ചിനും ഒന്നും അല്ല, ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റിയത് അദ്ദേഹം; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം; തീരുമാനം ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി

നടിയെ ആക്രമിച്ച കേസ്, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; കോടതി വിധി തിങ്കളാഴ്ച