'എന്നെ വെടിവച്ച് കൊല്ലാന്‍ ആളെക്കൂട്ടി പോയവരാണ് കെ.വി തോമസിനെ വിലക്കിയത്', കെ.സുധാകരന് എതിരെ ഇ.പി ജയരാജന്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുമോ എന്നത് കാത്തിരുന്ന് കാണാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജന്‍.

സിപിഎമ്മിലേക്ക് വരുണമോ എന്നത് അവര്‍ക്ക് തോന്നേണ്ട കാര്യമാണ്. ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമാണ്. മറ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ സിപിഎമ്മിലേക്ക് വരുന്ന കാലമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര വികസനം, ഉയര്‍ത്തുന്ന രാഷ്ട്രീയ നയങ്ങള്‍ എന്നിവയോട് കേരള സമൂഹത്തിന് വലിയ ആഭിമുഖ്യമാണ് ഉള്ളതെന്ന് ജയരാജന്‍ പറഞ്ഞു.

തന്നെ വെടിവച്ച് കൊല്ലാന്‍ ആളെ അയച്ച ഗുണ്ടാസംഘത്തെ കൂട്ടി പോയവരാണ് കെ വി തോമസിനെ വിലക്കിയതെന്നും  ജയരാജന്‍ തുറന്നടിച്ചു.

കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും, അതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായാല്‍ വഴിയാധാരമാകില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിലക്ക് തിരുമണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കെ വി തോമസ് ഇന്ന് തീരുമാനം അറിയിക്കും. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാന്‍ മനസ്സുള്ളവരെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. വിലക്ക് ലംഘിച്ച് പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം