സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുമോ എന്നത് കാത്തിരുന്ന് കാണാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജന്.
സിപിഎമ്മിലേക്ക് വരുണമോ എന്നത് അവര്‍ക്ക് തോന്നേണ്ട കാര്യമാണ്. ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമാണ്. മറ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ സിപിഎമ്മിലേക്ക് വരുന്ന കാലമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര വികസനം, ഉയര്‍ത്തുന്ന രാഷ്ട്രീയ നയങ്ങള്‍ എന്നിവയോട് കേരള സമൂഹത്തിന് വലിയ ആഭിമുഖ്യമാണ് ഉള്ളതെന്ന് ജയരാജന് പറഞ്ഞു.
തന്നെ വെടിവച്ച് കൊല്ലാന്‍ ആളെ അയച്ച ഗുണ്ടാസംഘത്തെ കൂട്ടി പോയവരാണ് കെ വി തോമസിനെ വിലക്കിയതെന്നും ജയരാജന് തുറന്നടിച്ചു.
കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും, അതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായാല്‍ വഴിയാധാരമാകില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു. കോണ്‍ഗ്രസ് വിലക്ക് തിരുമണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Read more
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കെ വി തോമസ് ഇന്ന് തീരുമാനം അറിയിക്കും. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാന്‍ മനസ്സുള്ളവരെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇന്നലെ പറഞ്ഞിരുന്നു. വിലക്ക് ലംഘിച്ച് പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.