'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രവര്‍ത്തനരംഗത്തെ പോരായ്മയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റാനുണ്ടായ സാഹചര്യമെന്നാണ് എംവി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍.

പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാല്‍ അതിന് ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് ഇപി വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഒടുവില്‍ പാലക്കാട്-വയനാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിസി ബുക്‌സുമായി ബന്ധപ്പെട്ടായിരുന്നു ഇപി ജയരാജന്റെ വിവാദം.

നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇപി ജയരാജനും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടന്ന കൂടിക്കാഴ്ച വിവാദമായിരുന്നു. അതേസമയം എംവി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ സംഘടനാ റിപ്പോര്‍ട്ടിലുള്ള മറുപടിയിലായിരുന്നു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിയ്‌ക്കെതിരെയും എംവി ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ തെറ്റ് തിരുത്തല്‍ രേഖ നടപ്പായിരുന്നെങ്കില്‍ മധു മുല്ലശ്ശേരിമാര്‍ ഉണ്ടാകില്ലായിരുന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. പുതിയ ജില്ലാ സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാന്‍ വന്നത് പണപ്പെട്ടിയില്‍ മണക്കുന്ന സ്‌പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളും ആയിട്ടാണ്. മധു മുല്ലശേരിക്ക് ആറ്റിങ്ങലില്‍ ഒരു ലോഡ്ജുണ്ട്. അതിനെതിരെ വലിയ പരാതികള്‍ പാര്‍ട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?