വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

കൊച്ചി സ്വദേശിയില്‍ നിന്ന് നാലരക്കോടി തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി രംഗന്‍ ബിഷ്ണോയി പൊലീസിന്റെ പിടിയിലായത്. നേരത്തെ കേസില്‍ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളില്‍ നിന്നാണ് മുഖ്യപ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.

കൊല്‍ക്കത്തയിലിരുന്ന് രംഗന്‍ ബിഷ്ണോയി ആയിരുന്നു കേരളത്തിലെ സൈബര്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരം ഏഴിന് വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി ഉയര്‍ത്തിയാണ് കൊച്ചി സ്വദേശിയില്‍ നിന്ന് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്.

കേസില്‍ കേരളത്തില്‍ നിന്നുള്ള പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടിയത്. ഇവരാണ് തട്ടിപ്പ് സംഘത്തിനായി ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയത്.

അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് രംഗന്‍ ബിഷ്‌ണോയിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

'അവാർഡുകളും അംഗീകാരങ്ങളുമല്ല എൻ്റെ ലക്ഷ്യം' ഖേൽരത്‌ന വിഷയത്തിൽ പ്രതികരിച്ച് മനു ഭേക്കർ