കൊച്ചി സ്വദേശിയില്‍ നിന്ന് നാലരക്കോടി തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി രംഗന്‍ ബിഷ്ണോയി പൊലീസിന്റെ പിടിയിലായത്. നേരത്തെ കേസില്‍ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളില്‍ നിന്നാണ് മുഖ്യപ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
കൊല്‍ക്കത്തയിലിരുന്ന് രംഗന്‍ ബിഷ്ണോയി ആയിരുന്നു കേരളത്തിലെ സൈബര്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരം ഏഴിന് വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി ഉയര്‍ത്തിയാണ് കൊച്ചി സ്വദേശിയില്‍ നിന്ന് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്.
കേസില്‍ കേരളത്തില്‍ നിന്നുള്ള പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടിയത്. ഇവരാണ് തട്ടിപ്പ് സംഘത്തിനായി ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയത്.
Read more
അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് രംഗന്‍ ബിഷ്‌ണോയിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.