ടി സിദ്ദിഖിന്റെ ഭാര്യയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. നിധി ലിമിറ്റഡ്‌സിന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍, ഭാര്യ റാഹില ഭാനു, തൊണ്ടിക്കാട് മൊയ്തീന്‍കുട്ടി, ഷറഫുന്നീസ, ഷംന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നിക്ഷേപമായി പണം വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നല്‍കിയില്ലെന്നാണ് പരാതി.

Read more

നിക്ഷേപത്തിന് 13 ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. പരാതിക്കാരി 5.65 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ധനകാര്യ സ്ഥാപനത്തിനെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം സ്ഥാപനത്തിനെതിരെ മൂന്ന് പരാതികള്‍ ലഭിച്ചിരുന്നു.