മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി; അന്വേഷണ ചുമതല കോഴിക്കോട് റൂറല്‍ എസ്പിയ്ക്ക്

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. നവകേരള സദസില്‍ നല്‍കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി. ഇത് സംബന്ധിച്ച പരാതി റൂറല്‍ എസ്പിയ്ക്ക് കൈമാറി. വടകര സ്വദേശി എകെ യൂസഫ് നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നല്‍കാനുള്ള 63 ലക്ഷം രൂപ നല്‍കുന്നില്ലെന്ന് കാട്ടിയാണ് യൂസഫ് നവകേരള സദസില്‍ പരാതി നല്‍കിയത്. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധിയുണ്ടായിട്ടും മന്ത്രി പണം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതിയുടെ ഉള്ളടക്കം. 2015ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രിയ്‌ക്കെതിരെ പരാതി ഉയര്‍ന്നത്.

2019ല്‍ കേസില്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേസില്‍ ഇതുവരെയും മന്ത്രി പണം നല്‍കാന്‍ തയ്യാറായില്ലെന്ന് കാട്ടിയാണ് യൂസഫ് നവകേരള സദസില്‍ പരാതി നല്‍കിയത്. പരാതി കോഴിക്കോട് റൂറല്‍ എസ്പിയ്ക്ക് കൈമാറിയതായി യൂസഫിന് സന്ദേശം ലഭിച്ചു. നവകേരള സദസില്‍ ലഭിക്കുന്ന പരാതിയില്‍ 45 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരന്‍.

അതേ സമയം താന്‍ ആര്‍ക്കും പണം നല്‍കാനില്ലെന്നും നേരത്തെ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയവരാണ് പരാതിയ്ക്ക് പിന്നിലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ നടപടിയെടുക്കാനാവില്ലെന്നായിരുന്നു വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിയും പ്രതികരിച്ചത്.

Latest Stories

'എലോണി'ല്‍ നിന്നൊരു പാഠം പഠിച്ചു, കനത്ത പരാജയത്തിന് ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും? ഒടുവില്‍ വിശദീകരണവുമായി ഷാജി കൈലാസ്

നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേദൽ ജിൻസൻ രാജക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

തുടർച്ചയായി പ്രശ്നങ്ങൾ; കാന്താര -1 തിയേറ്ററിലെത്തുമോ?

പഞ്ചാബിലെ ആദംപുർ വ്യോമതാവളത്തിൽ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി, വ്യോമസേന അ​ഗംങ്ങളെ അഭിനന്ദിച്ചു

'ജോലി വാഗ്ദാനം ചെയ്‌ത്‌ കേരളത്തിൽ എത്തിച്ചു, സെക്‌സ് റാക്കറ്റ് കെണിയിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി'; റാക്കറ്റിലെ ഒരാൾ പിടിയിൽ

നഗ്നതാ പ്രദര്‍ശനം വേണ്ട! വിലക്കുമായി കാന്‍ ഫെസ്റ്റിവല്‍; പ്രവേശനം നിഷേധിക്കുമെന്ന് താക്കീത്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 88. 39 ശതമാനം

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി; ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേല്‍

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്