കസ്റ്റഡിയില്‍ ഉള്ളവരെ മര്‍ദ്ദിക്കുന്നതു ഭീരുവിന്റെ പ്രതികാരവും തിണ്ണമിടുക്കും മാത്രം: വിമര്‍ശിച്ച് ജേക്കബ് പുന്നൂസ്

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനത്തെ വിമര്‍ശിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. കസ്റ്റഡിയില്‍ ഉള്ളവരെ മര്‍ദ്ദിക്കുന്നതു ഭീരുവിന്റെ പ്രതികാരവും തിണ്ണമിടുക്കും മാത്രമാണെന്നും ംപൊലീസ് നിയമവിരുദ്ധപ്രവൃത്തി ചെയ്യുന്നത് അഹങ്കാരം കൊണ്ടാണെന്നും ജേക്കബ് പുന്നൂസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

നിയമം നടപ്പാക്കുമ്പോള്‍ പ്രകോപനമുണ്ടായാലും നിയമംലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യം. എന്തു നിയമവിരുദ്ധപ്രവര്‍ത്തിയും ചെയ്യാമെന്നുള്ള മാനസികാവസ്ഥ മനോവീര്യമല്ലമറിച്ചു ഞാന്‍ ഒരു കൊച്ചുരാജാവാണ് എന്ന അഹങ്കാരമാണ്.

കസ്റ്റഡിയില്‍ ഉള്ളവരെ മര്‍ദ്ദിക്കുന്നതു ഭീരുവിന്റെ പ്രതികാരവും തിണ്ണമിടുക്കും മാത്രം. അത് അതിഹീനമായ ഒരുകുറ്റവും ആണ്. നിയമമാണ് ജനാധിപത്യത്തിലെ രാജാവ്. അതുനിയമം നടപ്പാക്കുന്നവര്‍ക്കും ബാധകം.

Read more