മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ (84) അന്തരിച്ചു. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദേബേന്ദ്ര പ്രധാൻ. ദേബേന്ദ്ര പ്രധാൻ കഴിഞ്ഞ കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു. താൽച്ചർ ബിജെപി മണ്ഡൽ പ്രസിഡന്റായാണ് ദേബേന്ദ്ര പ്രധാൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

1998 നും 2004 നും ഇടയിൽ കേന്ദ്ര, ഉപരിതല ഗതാഗത, കൃഷി സഹമന്ത്രിയായിരുന്നു ദേബേന്ദ്ര പ്രധാൻ. രണ്ടുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിലെ ദിയോഗഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ദേബേന്ദ്ര പ്രധാൻ തിരഞ്ഞെടുക്കപ്പെട്ടത്. 1998 ലും 1999 ലും ദിയോഗഡ് ലോക്സഭാ സീറ്റിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1998 ൽ ദേബേന്ദ്ര പ്രധാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രിയായി.1999-ൽ, അടൽ ബിഹാരി വാജ്പേയി സർക്കാരിൽ റോഡ് ഗതാഗത, കൃഷി വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായി പ്രധാൻ സേവനമനുഷ്ഠിച്ചു. 1988 മുതൽ 1990 വരെയും 1990 മുതൽ 1993 വരെയും തുടർച്ചയായി രണ്ട് തവണ ദേബേന്ദ്ര പ്രധാൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു. 1995 ൽ മൂന്നാം തവണയും ദേബേന്ദ്ര പ്രധാൻ ബിജെപി സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

Read more