തിരുവനന്തപുരത്ത് നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം; ആക്രമിച്ചത് മയക്കുമരുന്ന് കേസ് പ്രതി

തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാആക്രമണം. മയക്കുമരുന്ന് കേസ് പ്രതിയുടെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെയാണ് ആക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

മയക്കുമരുന്ന് കേസിലെ പ്രതിയായ അനസ് എന്നയാളാണ് ആക്രമണം നടത്തിയത്. പൊലീസുകാരായ ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീജിത്തിന് നട്ടെല്ലിനാണ് കുത്തേറ്റത്. പരിക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്.

Read more

ഇവരെ ആശുപത്രിയിലേക്ക് മാറ്റി.പിടികിട്ടാപുള്ളിയാണ് അക്രമി അനസ്. ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമം നടത്തിയ അനസിനെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി കീഴ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റി.