കൊച്ചിയില്‍ കാറില്‍ കൂട്ടബലാത്സംഗം, നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ മോഡലിനെ കാറില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നു യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി. 19 വയസ്സുകാരിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്.  ബലാത്സംഗം ചെയ്തതിന് ശേഷം മോഡലിനെ കാക്കനാട്ടുള്ള താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഇവരുടെ സുഹൃത്താണ് സംഭവം പൊലീസില്‍ അറിയിച്ചത്.

ബാറില്‍ മദ്യപിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ യുവതിയെ കാക്കനാട്ടുള്ള വീട്ടിലെത്തിക്കാന്‍ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അതിക്രമം.  സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല. തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു.

പിടിയിലായ യുവാക്കള്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്.സ്ത്രീ മലയാളിയല്ല. നിലവില്‍ അതിക്രമത്തിനിരയായ യുവതി ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Read more

യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി.