'കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യം'; 50 ശതമാനം സ്ഥാനങ്ങള്‍ അമ്പതു വയസ്സിന് താഴെയുള്ളവര്‍ക്ക് നൽകണമെന്ന് ചെറിയാൻ ഫിലിപ്പ്

സംഘടനാ ദൗർബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസ്സിന് താഴെയുള്ളവർക്കു നൽകണമെന്ന എഐസിസി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതകള്‍ക്കും പിന്നോക്കക്കാര്‍ക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നല്‍കണമെന്ന എഐസിസി നിബന്ധന ലംഘിക്കരുതെന്നും കുറിപ്പിൽ പറയുന്നു. ജാതി – മത സമവാക്യങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതല്‍ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Read more

‘കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യം: ചെറിയാൻ ഫിലിപ്പ്
തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗർബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്. അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസ്സിന് താഴെയുള്ളവർക്കു നൽകണമെന്ന എ, ഐ.സി.സി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണം. വനിതകൾക്കും പിന്നോക്കക്കാർക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നൽകണമെന്ന എ.ഐ.സി.സി നിബന്ധന ലംഘിക്കരുത്. ജാതി – മത സമവാക്യങ്ങൾ പൂർണ്ണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതൽ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവർത്തികമാക്കണം.’