എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉൾപ്പെടെയുള്ളവർക്ക് എതിരായ ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്.
മാധ്യമങ്ങളിലൂടെയാണ് ഹരിതയുടെ പ്രശ്നങ്ങൾ അറിഞ്ഞതെന്നും ഹരിതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനിതാ ലീഗുമായി ചർച്ച നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.
വനിതാ ലീഗുമായി ചർച്ച ചെയ്യാതെ പരാതി നൽകിയതിൽ വനിതാ ലീഗിന് അതൃപ്തിയുണ്ട്. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ മുതിർന്ന വനിതാ നേതാക്കളെ എങ്കിലും അറിയിക്കാമായിരുന്നെന്നും നൂർബിന റഷീദ് പറഞ്ഞു.
ഹരിത എന്ന സംഘടന വേണമോയെന്ന് ആലോചിക്കണമെന്നും പെൺകുട്ടികൾ ലീഗിൻറെ ചട്ടക്കൂടിൽ പ്രവർത്തിക്കണം. ഹരിത മുസ്‍ലിം ലീഗിൻറെ പോഷക സംഘടനയല്ല, കാമ്പസിന് പുറത്ത് വനിതാ ലീഗുണ്ടെന്നും നൂർബീന റഷീദ് കൂട്ടിചേർത്തു.
അന്വേഷണ സംഘത്തിൽ വനിതാ പ്രതിനിധികളെ ഉൾപ്പെടുത്താത്തത് പാർട്ടി തീരുമാനമാണ്. പാർട്ടിയെടുത്ത തീരുമാനമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും നൂർബിന വ്യക്തമാക്കി.
Read more
ഹരിത പ്രവർത്തകർക്ക് എതിരെ മുസ്ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരു വാക്കിൽ ഉത്തരം പറനാകില്ലെന്നായിരുന്നു നൂർബിന റഷീദിന്റെ മറുപടി.