പൊലീസ് സേനയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിയമിക്കാന്‍ കേരള സര്‍ക്കാര്‍; ശിപാര്‍ശ കൈമാറി

ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ പൊലീസ് സേനയിലേക്ക് ട്രാന്‍സ്ജെന്‍ഡേഴ്സിനെ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് സര്‍ക്കാര്‍ ശിപാര്‍ശ നല്‍കി. ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയിട്ടുണ്ട്.

സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ പ്രാധാന്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ റിക്രൂട്ട്‌മെന്റ്, അവര്‍ക്ക് എന്തൊക്കെ ചുമതലകള്‍ നല്‍കാന്‍ കഴിയും, എവിടെയൊക്കെ ഇവരെ നിയോഗിക്കും, പരിശീലനം എങ്ങനെ ആയിരിക്കും എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Read more

ഇതുസംബന്ധിച്ച് എഡിജിപി എപി ബറ്റാലിയനോടും അഭിപ്രായം തേടിയിട്ടുണ്ട്. വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ പൊലീസ് എഡിജിപിമാരുടെ യോഗം ചേരും. അതേ സമയം സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്ത് ട്രാന്‍സ്ജെന്‍ഡേഴ്സ് കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്.