അവയവമാറ്റം നടത്തിയ രോ​ഗികൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് സർക്കാർ പരി​ഗണിക്കണം: ഐ.എസ്.ഒ. ടി

.


കോവിഡിന്റെ പശ്ചാത്തലത്തിൽ അവയവമാറ്റം (ORGAN TRANSPLANTAION) ചെയ്ത രോ​ഗികൾക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് പരി​ഗണിക്കണമെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർ​ഗൺ ട്രാൻസ്പ്ലാന്റേഷൻ (ISOT) ആവശ്യപ്പെട്ടു. കൊച്ചിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച നിർദേശം സംഘടന മുന്നോട്ടുവച്ചത്. അന്താരാഷ്ട്ര തലത്തിൽ നടന്ന പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ഒരു നിർദേശം സർക്കാറിന്റെ മുന്നിലേക്ക് വെക്കുന്നതെന്ന് സമ്മേളനത്തിന്റെ ചെയർമാൻ ഡോ.എബി എബ്രഹാം പറഞ്ഞു.

ഓ‍‍ർ​ഗൺ ട്രാൻസ്പ്ലാന്റേഷൻ ചെയ്ത എല്ലാ രോ​ഗികളും നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുക്കണം. അതോടൊപ്പം സർക്കാർ അനുവദിക്കുകയാണെങ്കിൽ ഇവരെ പ്രത്യേക കാറ്റ​ഗറിയായി കണ്ട് ബൂസ്റ്റർ ഡോസ് നൽകണം. കോവിഡ് തുടങ്ങിയ സമയത്ത് ഇത്തരത്തിൽ ഹൈ റിസ്ക് കാറ്റ​ഗറിയിലുള്ള രോ​ഗികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരക്കാർക്ക് കോവിഡ് ബാധിച്ചാലും അതിജീവിക്കാൻ സാധിക്കുന്നുണ്ട്. ബൂസ്റ്റർ ഡോസുകൾ ട്രാൻസ്പ്ലാന്റ് രോ​ഗികളിലെ രോ​ഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതായി വിദേേശത്തു നടന്ന പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോ.എബി എബ്രഹാം പറഞ്ഞു.

കോവിഡ് വൃക്ക മാറ്റിവക്കൽ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പല ശസ്ത്രക്രിയകളും നീട്ടിവക്കേണ്ടി വന്നു. കോവിഡ് വൃക്കരോ​ഗികളെയാണ് കാര്യമായി ബാധിച്ചത്. ഈ വിഭാ​ഗത്തിലെ മരണ നിരക്കും കൂടുതലായിരുന്നു. വാക്സിനേഷന്റെ വേ​ഗം കൂടിയതും വൃക്കരോ​ഗികൾക്ക് സഹായകരമായെന്നും സമ്മേളനത്തിൽ വിലയിരുത്തി. മുപ്പത്തിരണ്ടാമത് ഐ.എസ്.ഒ.ടി സമ്മേളനം ഞായറാഴ്ച്ച(10/10/21) സമാപിക്കും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു