.
കോവിഡിന്റെ പശ്ചാത്തലത്തിൽ അവയവമാറ്റം (ORGAN TRANSPLANTAION) ചെയ്ത രോഗികൾക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണിക്കണമെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ (ISOT) ആവശ്യപ്പെട്ടു. കൊച്ചിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച നിർദേശം സംഘടന മുന്നോട്ടുവച്ചത്. അന്താരാഷ്ട്ര തലത്തിൽ നടന്ന പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ഒരു നിർദേശം സർക്കാറിന്റെ മുന്നിലേക്ക് വെക്കുന്നതെന്ന് സമ്മേളനത്തിന്റെ ചെയർമാൻ ഡോ.എബി എബ്രഹാം പറഞ്ഞു.
ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ ചെയ്ത എല്ലാ രോഗികളും നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുക്കണം. അതോടൊപ്പം സർക്കാർ അനുവദിക്കുകയാണെങ്കിൽ ഇവരെ പ്രത്യേക കാറ്റഗറിയായി കണ്ട് ബൂസ്റ്റർ ഡോസ് നൽകണം. കോവിഡ് തുടങ്ങിയ സമയത്ത് ഇത്തരത്തിൽ ഹൈ റിസ്ക് കാറ്റഗറിയിലുള്ള രോഗികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരക്കാർക്ക് കോവിഡ് ബാധിച്ചാലും അതിജീവിക്കാൻ സാധിക്കുന്നുണ്ട്. ബൂസ്റ്റർ ഡോസുകൾ ട്രാൻസ്പ്ലാന്റ് രോഗികളിലെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതായി വിദേേശത്തു നടന്ന പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോ.എബി എബ്രഹാം പറഞ്ഞു.
Read more
കോവിഡ് വൃക്ക മാറ്റിവക്കൽ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പല ശസ്ത്രക്രിയകളും നീട്ടിവക്കേണ്ടി വന്നു. കോവിഡ് വൃക്കരോഗികളെയാണ് കാര്യമായി ബാധിച്ചത്. ഈ വിഭാഗത്തിലെ മരണ നിരക്കും കൂടുതലായിരുന്നു. വാക്സിനേഷന്റെ വേഗം കൂടിയതും വൃക്കരോഗികൾക്ക് സഹായകരമായെന്നും സമ്മേളനത്തിൽ വിലയിരുത്തി. മുപ്പത്തിരണ്ടാമത് ഐ.എസ്.ഒ.ടി സമ്മേളനം ഞായറാഴ്ച്ച(10/10/21) സമാപിക്കും.