ഡൽഹിയിൽ നടന്ന കലാപത്തിന്റെ ഗൂഢാലോചനയിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി പോലീസ് പുറത്തിറക്കിയ കുറ്റപത്രത്തിന് പിന്നില്‍ ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എം കെ മുനീര്‍. ഫാസിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും. മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ എന്നും എം.കെ മുനീർ ഫെയ്സ്ബുക്കിൽ കുറിച്ചു.
എം.കെ മുനീറിന്റെ കുറിപ്പ്:
വടക്ക്-കിഴക്കൻ ഡൽഹി കലാപ കേസിൽ സിതാറാം യെച്ചൂരി ,യോഗേന്ദ്ര യാദവ് ,ജയതി ഘോഷ്,പ്രൊഫസർ അപൂർവാനന്ദ്,രാഹുൽ റോയ് ,മതീൻ അഹമ്മദ്,അമാനത്തുള്ള ഖാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് ഡൽഹി പോലീസ് കുറ്റപത്രം പുറത്തിറക്കിയിരിക്കുന്നത് ഫാഷിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ നിദർശനമാണ്.
ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഡൽഹി പോലീസ്.മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ.
ഇത്തരം നീക്കങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല; അടിച്ചമർത്തൽ രീതികൾ കൊണ്ട് വിവേചന നിയമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളെ തളർത്താമെന്ന, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ടക്ക് മുൻപിൽ ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ സെക്കുലർ സമൂഹം !
Read more
https://www.facebook.com/mkmuneeronline/posts/3236891579759254