'ജിഎസ്ടിയില്‍ എത്ര പണം കിട്ടിയെന്ന് അറിയില്ല, ചെക്‌പോസ്റ്റു വഴി ഏതു സാധനവും കടത്തിക്കൊണ്ടുവരാവുന്ന സ്ഥിതി'; ധനവകുപ്പിനെതിരെ എകെ ബാലന്‍

ജിഎസ്ടി വിഷയത്തില്‍ ധനവകുപ്പിനെതിരെ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍. ജിഎസ്ടിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും എത്ര പണം കിട്ടിയെന്നുപോലും സംസ്ഥാനത്തിനോ കേന്ദ്രത്തിനോ അറിയില്ല. ചെക്‌പോസ്റ്റു വഴി ഏതു സാധനവും കടത്തിക്കൊണ്ടുവരാം. അപകടം വരാന്‍ പോകുന്നുവെന്ന് ധനമന്ത്രിയെയും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ബോധ്യപ്പെടുത്തിയതാണ്. ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നായിരുന്നു മറുപടി. ഇപ്പോള്‍ എന്താണ് സ്ഥിതിയെന്നും എ.കെ.ബാലന്‍ ചോദിച്ചു.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തോമസ് ഐസക്ക് ജിഎസ്ടിയില്‍ കൈക്കൊണ്ട നിലപാടിനെതിരെ പാര്‍ട്ടിയില്‍ മുന്‍പും വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ എം.സ്വരാജ് ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.