ശബരിമലയില്‍ വെടിമരുന്നിന് തീപിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം; ഭക്തര്‍ക്ക് നിയന്ത്രണം

ബരിമലയില്‍ വെടിമരുന്നിന് തീപിടിച്ച് അപകടം. മാളികപ്പുറം ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.  ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കതിനയില്‍ വെടി നിറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ മൂന്നുപേരെയും സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സന്നിധാനത്തെ ഫയര്‍ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാളികപ്പുറത്തേക്ക് എത്തുന്ന ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്ന് ഭക്തര്‍ പറയുന്നു. പരുക്ക് പറ്റിയ മൂന്നു പോരെയും സന്നദ്ധസംഘടനകളാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Read more

അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. കതിന നിറച്ചവര്‍ പരിചയമുള്ളവര്‍ തന്നെയാണെന്നും അദേഹം സാക്ഷ്യപ്പെടുത്തി. പരിക്കേറ്റവര്‍ നിലവില്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഉള്ളത്. ആവശ്യമെങ്കില്‍ ഇവരെ പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദേഹം വ്യക്തമാക്കി.