മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍കൊണ്ട് കാലറ്റുതൂങ്ങി; കട്ടപ്പനയില്‍ എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം

മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍കൊണ്ട് കാലറ്റ് എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതിനഗര്‍ പുതിയാപറമ്പില്‍ തോമസ് ജോസഫ് (കുട്ടിച്ചന്‍-45) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം.

വീണുകിടന്ന മരത്തടി മെഷീന്‍വാള്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ആയിരുന്നു അപകടം. തെന്നിമാറിയ മെഷീന്‍വാള്‍കൊണ്ട് ഇദ്ദേഹത്തിന്റെ ഇടതുകാല്‍ മുട്ടിനു മുകള്‍ഭാഗത്തുവച്ച് മുറിഞ്ഞുതൂങ്ങി.

Read more

ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയില്‍.