ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; പരീക്ഷകള്‍ മാറ്റി

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിക്കും. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പേരില്‍ 13 പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച്.ആറില്‍ സമ്പൂര്‍ണ നിര്‍മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസ മേഖലകള്‍ കരുതല്‍ മേഖല പരിധിയില്‍നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീസര്‍വേ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

എന്നാല്‍, ഓണകാലത്ത് നടത്തുന്ന ഹര്‍ത്താല്‍ ബഹിഷ്‌കരിച്ച് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.ഹര്‍ത്താലിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എല്‍.പി, യു.പി, എച്ച്.എസ് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ആഗസ്റ്റ് 25ന് നടത്തും. എം.ജി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ നാളത്തേക്ക് മാറ്റി. നേരത്തെ, ശനിയാഴ്ചയാണ് ഹര്‍ത്താല്‍ നടത്തുമെന്ന് ഡിസിസി അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ രാവിലെയാണ് ഇന്നു ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി