ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിക്കും. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പേരില്‍ 13 പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച്.ആറില്‍ സമ്പൂര്‍ണ നിര്‍മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസ മേഖലകള്‍ കരുതല്‍ മേഖല പരിധിയില്‍നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീസര്‍വേ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
Read more
എന്നാല്‍, ഓണകാലത്ത് നടത്തുന്ന ഹര്‍ത്താല്‍ ബഹിഷ്കരിച്ച് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.ഹര്‍ത്താലിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എല്‍.പി, യു.പി, എച്ച്.എസ് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ആഗസ്റ്റ് 25ന് നടത്തും. എം.ജി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ നാളത്തേക്ക് മാറ്റി. നേരത്തെ, ശനിയാഴ്ചയാണ് ഹര്‍ത്താല്‍ നടത്തുമെന്ന് ഡിസിസി അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ രാവിലെയാണ് ഇന്നു ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.