കളമശ്ശേരി സ്‌ഫോടനത്തില്‍ വിദ്വേഷ പ്രചാരണം; സുജയ പാര്‍വതിയ്ക്കും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിയ്ക്കും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ കേസെടുത്ത് പൊലീസ്. കളമശ്ശേരി സ്വദേശി യാസീന്‍ അറാഫത്തിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യാസീന്‍ അറാഫത്ത് നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസ് 153, 153എ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിന്റെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ സുജയ പാര്‍വതിയും റിപ്പോര്‍ട്ടര്‍ ചാനലും വിദ്വേഷ പ്രചാരണം നടത്തിയെന്നതാണ് പരാതി. കളമശ്ശേരി സ്‌ഫോടനത്തിന് ശേഷം പാലസ്തീന്‍ വിഷയവുമായി ബന്ധപ്പെടുത്തി ചാനല്‍ മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു.

Read more

കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖര്‍, മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മീഡിയ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.