കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും നേരെ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. താമരശ്ശേരി സ്വദേശിനിയായ ഫിനിയയ്ക്കും ഒമ്പത് വയസുകാരിയായ മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സൈക്കിള്‍ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളമൊഴിക്കുകയായിരുന്നു.
പൊള്ളലേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിനിയയെ മര്‍ദ്ദിക്കുകയും ചെവി കടിച്ചുമുറിക്കുകയും ചെയ്തു. ഇവരുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. സംഭവത്തില്‍ താമരശേരി സ്വദേശി ഷാജിക്കെതിരെ പൊലീസ് കേസെടുത്തു.
Read more
ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തിയാണ് കേസ്. ഷാജി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് ഫിനിയ പറഞ്ഞു.