വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്ന യുവാവിന്റെ അനുഭവകഥ കേട്ട് കണ്ണ് നിറഞ്ഞു; സ്വര്‍ണവള ഊരിനല്‍കി മന്ത്രി ആര്‍. ബിന്ദു

തൃശൂരില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം തേടുന്ന യുവാവിന് തന്റെ കയ്യിലെ സ്വര്‍ണവള ഊരി നല്‍കി മന്ത്രി ആര്‍ ബിന്ദു. ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂര്‍ക്കനാട് ഒരു യുവാവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

മൂര്‍ക്കനാട് ഗ്രാമീണ വായനശാലയിലാണ് യോഗം നടന്നത്. വിവേക് എന്ന ഇരുപത്തിയേഴുകാരന് വേണ്ടി സംഘടിപ്പിച്ച ധനസമാഹരണ പരിപാടിയില്‍ അപ്രതീക്ഷിതമായാണ് മന്ത്രി എത്തിയത്. യോഗത്തില്‍ പങ്കെടുത്ത് ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് മന്ത്രി തന്റെ വളയൂരി ചികിത്സാ ധനസഹായസമിതി ഭാരവാഹികള്‍ക്ക് നല്‍കിയത്.

സഹായസമിതി ഭാരവാഹികളായ പി.കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ എന്നിവരാണ് മന്ത്രിയില്‍ നിന്ന് സഹായം ഏറ്റുവാങ്ങിയത്. വൃക്കകള്‍ തകരാറിലായതോടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗങ്ങളൊന്നും കിടക്കുകയാണ് വിവേക്.

Read more

പ്രതിസന്ധി നേരിടുന്ന വിവേകിന്റെ കഥ കേട്ടപ്പോള്‍ ആര്‍ ബിന്ദുവിന്റെ കണ്ണുകള്‍ നിറഞ്ഞു. രോഗക്കിടക്കയിലുള്ള വിവേകിന്റെ ആരോഗ്യസ്ഥിതി വേഗം ശരിയാകുമെന്ന് സഹോദരന്‍ വിഷ്ണുവിനോട് ആശംസിച്ചാണ് മന്ത്രി മടങ്ങിയത്.