പൂവന്‍കോഴിയെ കണ്ട് ഭയന്ന് തിടമ്പേറ്റിയ കൊമ്പന്‍; ശീവേലിയില്‍ നിന്ന് ആനയെ മാറ്റി

തൃശൂര്‍ പഴയന്നൂരില്‍ പൂവന്‍കോഴികളെ കണ്ട് വിരണ്ട് തിടമ്പേറ്റിയ ആന. പഴയന്നൂര്‍ പഴന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശീവേലിക്കിടെയാണ് സംഭവം.

രണ്ടാം ഉത്സവ ദിനത്തില്‍ രാവിലെ ശീവേലി നടന്നുകൊണ്ടിരുന്ന സമയത്ത് കോഴികള്‍ കൂട്ടത്തോടെ ആനകളുടെ സമീപത്തുകൂടി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ കോഴികള്‍ അടുത്തെത്തുമ്പോള്‍ തിടമ്പേറ്റി നിന്ന ചിറ്റേപുറത്ത് ശ്രീക്കുട്ടന്‍ എന്ന ആന അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. കോഴികളെ കണ്ട പേടിച്ച ആനയുടെ പ്രകടനം കണ്ട് ഉത്സവത്തിനെത്തിയ ആളുകളും പരിഭ്രാന്തകരാകാന്‍ തുടങ്ങി.

കോഴികള്‍ അടുത്തെത്തുമ്പോഴൊക്കെ ആന പേടിക്കാന്‍ തുടങ്ങിയതിനാല്‍ ഉടന്‍ തന്നെ തിടമ്പ് താഴെ ഇറക്കി. ശേഷം ആനയെ ലോറിയില്‍ കയറ്റി മടക്കി അയക്കുകയായിരുന്നു. രണ്ട് ആനകളാണ് ശീവേലിക്ക് ഉണ്ടായിരുന്നത്. പഴയന്നൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൂവന്‍കോഴികള്‍. ഇത്തരത്തില്‍ വഴിപാടായി സമര്‍പ്പിക്കപ്പെട്ട കോഴികളെ കണ്ടാണ് ആന വിരണ്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം