തൃശൂര്‍ പഴയന്നൂരില്‍ പൂവന്‍കോഴികളെ കണ്ട് വിരണ്ട് തിടമ്പേറ്റിയ ആന. പഴയന്നൂര്‍ പഴന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശീവേലിക്കിടെയാണ് സംഭവം.
രണ്ടാം ഉത്സവ ദിനത്തില്‍ രാവിലെ ശീവേലി നടന്നുകൊണ്ടിരുന്ന സമയത്ത് കോഴികള്‍ കൂട്ടത്തോടെ ആനകളുടെ സമീപത്തുകൂടി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ കോഴികള്‍ അടുത്തെത്തുമ്പോള്‍ തിടമ്പേറ്റി നിന്ന ചിറ്റേപുറത്ത് ശ്രീക്കുട്ടന്‍ എന്ന ആന അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. കോഴികളെ കണ്ട പേടിച്ച ആനയുടെ പ്രകടനം കണ്ട് ഉത്സവത്തിനെത്തിയ ആളുകളും പരിഭ്രാന്തകരാകാന്‍ തുടങ്ങി.
Read more
കോഴികള്‍ അടുത്തെത്തുമ്പോഴൊക്കെ ആന പേടിക്കാന്‍ തുടങ്ങിയതിനാല്‍ ഉടന്‍ തന്നെ തിടമ്പ് താഴെ ഇറക്കി. ശേഷം ആനയെ ലോറിയില്‍ കയറ്റി മടക്കി അയക്കുകയായിരുന്നു. രണ്ട് ആനകളാണ് ശീവേലിക്ക് ഉണ്ടായിരുന്നത്. പഴയന്നൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൂവന്‍കോഴികള്‍. ഇത്തരത്തില്‍ വഴിപാടായി സമര്‍പ്പിക്കപ്പെട്ട കോഴികളെ കണ്ടാണ് ആന വിരണ്ടത്.