വീട് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് കീഴായൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം. കിഴക്കേപുരക്കല്‍ വീട്ടില്‍ ജയ ആണ് ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികളുമായി വീട്ടിലെത്തിയപ്പോള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പൊള്ളലേറ്റ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്നാണ് ജയയെ ആശുപത്രിയിലെത്തിച്ചത്. വീട്ടമ്മയ്ക്ക് 50 ശതമാനം പൊള്ളലേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read more
കോടതി വിധിയെ തുടര്‍ന്നാണ് ബാങ്ക് ജീവനക്കാര്‍ ജപ്തി നടപടിയ്‌ക്കെത്തിയത്. 2015ല്‍ ആയിരുന്നു ജയ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. തുടര്‍ന്ന് തിരിച്ചടവ് പല തവണയായി മുടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ്