ആഭ്യന്തരവകുപ്പ് പരാജയമെന്ന് ഇടുക്കി സമ്മേളനം; പ്രത്യേക മന്ത്രി വേണമെന്ന് ആവശ്യം

ആഭ്യന്തരവകുപ്പ് (KERALA POLICE) പ്രത്യേക മന്ത്രി വേണമെന്ന് ഇടുക്കി സിപിഐഎം സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാനത്തെ ആഭ്യന്തരം വന്‍ പരാജയമായി മാറിയെന്നാണ് സമ്മേളനത്തിലെ അഭിപ്രായം. ഇടുക്കി പൊലീസ് മേധാവിക്കെതിരെ അടക്കം വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി വേണമെന്ന ആവശ്യവും സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം ഉയര്‍ത്തി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും. ഇത്തരക്കാരുടെ പിന്തുണയോടെ നടക്കുന്ന പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ നിലവാരത്തെ തകര്‍ക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

സേനയിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ഇത് കണ്ടെത്താന്‍ ശ്രമം നടത്തണമെന്നും അഭിപ്രായമുയര്‍ന്നു. പൊലീസ് അസോസിയേഷനുകളെയും സമ്മേളനം കുറ്റപ്പെടുത്തി. പൊലീസ് സംഘടനാ സംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു.

നേരത്തെ സംസ്ഥാന പൊലീസ് സേനയിലെ വീഴ്ചകളെ തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പാര്‍ട്ടിക്കാരുടെ വിമര്‍ശനവും ഉയരുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം