ഇല്യുമിനിറ്റിയും ഇടിയും കുടിയും, സഭാ വിശ്വാസങ്ങള്‍ക്കെതിര്; മഞ്ഞുമ്മല്‍ ബോയ്‌സിനും ആവേശത്തിനുമെതിരെ ബിഷപ്പ് ജോസഫ് കരിയില്‍

മലയാളത്തിലെ മികച്ച മുന്‍നിര ചലച്ചിത്രങ്ങള്‍ക്കെതിരെ റോമന്‍ കാത്തലിക് സഭ ബിഷപ്പ് ജോസഫ് കരിയില്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ ഇല്ലുമിനാറ്റിയെന്ന ഗാനം സഭാ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് ജോസഫ് കരിയില്‍ പറഞ്ഞു.

കൊച്ചിയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം. ആവേശം കൂടാതെ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചു. ഇത്തരം സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചിത്രങ്ങളെ നല്ല സിനിമകള്‍ എന്ന് വിശേഷിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും ജോസഫ് കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാ കുട്ടികളും ഇല്ലുമിനാറ്റി എന്നാണ് പാടുക. എന്നാല്‍ ഇല്യുമിനിറ്റി എന്നത് സഭാ വിശ്വാസികള്‍ക്ക് എതിരായി നില്‍ക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയില്‍ എപ്പോഴും അടിയും ഇടിയും കുടിയുമാണ്. സിനിമ മുഴുവന്‍ ബാറിലാണെന്നും വിമര്‍ശനം ഉന്നയിച്ചു.

സിനിമ മുഴുവന്‍ അക്രമവും അടിപിടിയുമാണ്. പാട്ട് പാടാന്‍ കുട്ടികളോട് പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പാടും. ഇല്യുമിനാറ്റി എന്ന സംഘടന മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നില്‍ക്കുന്ന സംഘടനയാണ്. പ്രേമലു എന്ന സിനിമയിലും അടിയും കുടിയുമൊക്കെ തന്നെയാണെന്ന് ബിഷപ്പ് പറയുന്നു.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?