മലയാളത്തിലെ മികച്ച മുന്‍നിര ചലച്ചിത്രങ്ങള്‍ക്കെതിരെ റോമന്‍ കാത്തലിക് സഭ ബിഷപ്പ് ജോസഫ് കരിയില്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ ഇല്ലുമിനാറ്റിയെന്ന ഗാനം സഭാ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് ജോസഫ് കരിയില്‍ പറഞ്ഞു.
കൊച്ചിയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം. ആവേശം കൂടാതെ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചു. ഇത്തരം സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചിത്രങ്ങളെ നല്ല സിനിമകള്‍ എന്ന് വിശേഷിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും ജോസഫ് കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാ കുട്ടികളും ഇല്ലുമിനാറ്റി എന്നാണ് പാടുക. എന്നാല്‍ ഇല്യുമിനിറ്റി എന്നത് സഭാ വിശ്വാസികള്‍ക്ക് എതിരായി നില്‍ക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയില്‍ എപ്പോഴും അടിയും ഇടിയും കുടിയുമാണ്. സിനിമ മുഴുവന്‍ ബാറിലാണെന്നും വിമര്‍ശനം ഉന്നയിച്ചു.
Read more
സിനിമ മുഴുവന്‍ അക്രമവും അടിപിടിയുമാണ്. പാട്ട് പാടാന്‍ കുട്ടികളോട് പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പാടും. ഇല്യുമിനാറ്റി എന്ന സംഘടന മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നില്‍ക്കുന്ന സംഘടനയാണ്. പ്രേമലു എന്ന സിനിമയിലും അടിയും കുടിയുമൊക്കെ തന്നെയാണെന്ന് ബിഷപ്പ് പറയുന്നു.