ശൈലജയുടെ ചിത്രങ്ങൾ‌ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; ഷാഫി പറമ്പിൽ ഇതിനു കൂട്ടുനിൽക്കുന്നു; യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ്

വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി കെ.കെ.ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കന്നതായി ആരോപിച്ച് യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ് രംഗത്ത്. വിഷയത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഷൈലജയെ വ്യക്ത‌പരമായി അപകീർത്തിപ്പെടുത്തുന്ന തരത്തിലാണു പ്രചാരണമെന്നാണ് പരാതി.

ഷൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തു പ്രചരിപ്പിക്കുകയാണെന്നും യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിൻ്റെ അറിവോടെയാണിതെന്നുമാണ് പരാതിയിലെ ആരോപണം. ഷാഫി പറമ്പിൽ ഇതിനു കൂട്ടുനിൽക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസ് മേധാവി, ഐജി, കലക്‌ടർ എന്നിവർക്കും പരാതി കൈമാറിയിട്ടുണ്ട്.

ഇടതുമുന്നണിയുടെ പരാതിയിൽ ശൈലജയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടക്കുന്നതായാണു പറയുന്നത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും എൽഡിഎഫ് ആരോപിച്ചു. അതേസമയം കോവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ടു നുണപ്രചാരണം നടക്കുന്നതായി ശൈലജ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു.

Latest Stories

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; പരാതിക്കാരിയായിരുന്ന യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ, ഭർത്താവിനെതിരെ മൊഴി

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, 'ബേബി' സച്ചിനെ സ്വന്തമാക്കി മുംബൈയും

തൃശ്ശൂരിൽ റോഡിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി കുട്ടികളടക്കം 5 പേർ മരിച്ചു

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ