അമ്പലപ്പുഴയിൽ എം. ലിജു ജയിച്ച് കാണണം, നിയമസഭയ്ക്കും പൊതുസമൂഹത്തിനും കരുത്താകും: ഹരീഷ് വാസുദേവൻ

അമ്പലപ്പുഴയിൽ സുഹൃത്തായ എം. ലിജു ജയിച്ച് കാണണമെന്ന് താല്പര്യപ്പെടുന്നതായി അഭിഭാഷകനായ ഹരീഷ് വാസുദേവൻ. കേരളാ നിയമസഭയ്ക്കും പൊതുസമൂഹത്തിനും ഒരു കരുത്താകും ലിജു എന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

യു.ഡി.എഫിൽ പോലും ഒരു തിരുത്തൽ ശക്തിയായി മാറാൻ ലിജുവിന്റെ വിജയം ആവശ്യമാണ്. ഒരു വർഗ്ഗീയവാദിയോടും ഒരു അഴിമതിക്കാരനോടും വ്യക്തിപരമായും ആദർശപരമായും സന്ധി ചെയ്യില്ലെന്ന് പറയാൻ കഴിയുന്ന യുവനേതാവാണ് ലിജു എന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

അമ്പലപ്പുഴയിൽ സുഹൃത്തായ ശ്രീ.M ലിജു ജയിച്ച് കാണണം. കേരളാ നിയമസഭയ്ക്കും പൊതുസമൂഹത്തിനും ഒരു കരുത്താകും ലിജു എന്നെനിക്ക് ഉറപ്പുണ്ട്.

UDF മുന്നോട്ടു വെയ്ക്കുന്ന ശബരിമല ബില്ല് മുതൽ പലതിനോടും കടുത്ത രാഷ്ട്രീയ വിയോജിപ്പ് ഉള്ളപ്പോഴും, UDF ൽ പോലും ഒരു തിരുത്തൽ ശക്തിയായി മാറാൻ ലിജുവിന്റെ വിജയം ആവശ്യമാണ് എന്നാണെന്റെ പക്ഷം.
ഒരു വർഗ്ഗീയവാദിയോടും ഒരു അഴിമതിക്കാരനോടും വ്യക്തിപരമായും ആദർശപരമായും സന്ധി ചെയ്യില്ലെന്ന് പറയാൻ കഴിയുന്ന യുവനേതാവാണ് ലിജു.