ഫോര്‍ട്ട് കൊച്ചിയില്‍ വിനോദസഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യം ചെയ്ത് യുവാക്കള്‍, ചോദ്യം ചെയ്തവരെ ആക്രമിച്ചു

ഫോര്‍ട്ടു കൊച്ചിയില്‍ വിനോദസഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തവര്‍ക്ക് നേരെ ആക്രമണം. ഇവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയ്ക്ക് നേരെയും ആക്രമണമുണ്ടായി.

വിനോദസഞ്ചാരത്തിന് എത്തിയ തൃശൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെയാണ് ബൈക്കിലെത്തിയ സഘം ശല്യം ചെയ്തത്. പെണ്‍കുട്ടികള്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും യുവാക്കള്‍ മടങ്ങിപ്പോയില്ല. തുടര്‍ന്ന് പെണ്‍ കുട്ടികള്‍ താമസിച്ചിരുന്ന ഹോംസ്റ്റേയിലുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ടു.

ഇതോടെ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളുടെ സുഹൃത്തുക്കളും കൂടി സംഭവ സ്ഥലത്തെത്തി. ഇവര്‍ ചേര്‍ന്ന് സംഭവം ചോദ്യം ചെയ്തവരെ ആക്രമിക്കുകയായിരുന്നു.

Read more

ഹോംസ്റ്റേയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തില്‍ പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.