കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

അതിജീവിതമാർക്ക് പരാതി അറിയിക്കാൻ പുതിയ സംവിധാനം

കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. ഭാര്യ സുനിതയെ വെട്ടിപ്പരിക്കേൽപ്പിച്ച ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സുനിത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read more