മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവം; സുരേഷ്‌ഗോപിയ്‌ക്കെതിരെ നിയമ നടപടിയില്ലെന്ന് പൊലീസ്

തൃശൂര്‍ രാമനിലയത്തില്‍ വച്ച് സുരേഷ്‌ഗോപി എംപി മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. സംഭവത്തില്‍ സുരേഷ്‌ഗോപിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ വകുപ്പില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതി പൊലീസ് തള്ളിയിട്ടുണ്ട്.

തൃശൂര്‍ രാമനിലയത്തിലായിരുന്നു സംഭവം നടന്നത്. ഇതിന് പിന്നാലെ സുരേഷ്‌ഗോപിയ്‌ക്കെതിരെ കെയുഡബ്ല്യുജെ ഉള്‍പ്പെടെ നിലപാടുമായി രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുമ്പോഴായിരുന്നു എംപി മാധ്യമ പ്രവര്‍ത്തരെ കായികമായി നേരിട്ടത്.

ഇതിന് പിന്നാലെയാണ് അനില്‍ അക്കര സുരേഷ്‌ഗോപിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ എംപിയ്‌ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിലപാടില്‍ പൊലീസെത്തിയത്.

Latest Stories

ഒളിവില്‍ തുടരുന്ന സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍; ഹാജരാകുന്നത് ദിലീപിന് വേണ്ടി വാദിച്ച അഭിഭാഷക സംഘം

ബാഴ്‌സലോണ ടെർ സ്റ്റെഗൻ പകരക്കാരനെ കണ്ടെത്തി; വിരമിച്ച ഇറ്റാലിയൻ താരത്തെ തിരിച്ചു കൊണ്ട് വരാനൊരുങ്ങി ക്ലബ്

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയിലേക്ക് മാറ്റി; ഡിഎന്‍എ പരിശോധന ഫലത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് അവകാശവാദമുന്നയിച്ച് അൽ-നാസർ വനിതാ ടീം താരം

'നായിക നീ തന്നെ, ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളും മാറി മാറി നിന്നെ ഉപയോഗിക്കും'; മലയാളി നടിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

മിസ്റ്റർ കൂൾ അത്ര കൂളല്ല; മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി ക്ഷോഭിച്ച സന്ദർഭം ഓർത്തെടുത്ത് സഹതാരം

തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച സഖാക്കള്‍; ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല; മുഖ്യന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കായി പ്രതിരോധം തീര്‍ത്ത് എംവി ഗോവിന്ദന്‍

ലൈവിനിടയില്‍ ലെബനന്‍ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ഇടിച്ചു കയറുന്ന ഇസ്രയേല്‍ മിസൈല്‍; വൈറലായി ഞെട്ടിപ്പിക്കുന്ന വീഡിയോ

കിലിയൻ എംബാപ്പെയുടെ പരിക്ക് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു; ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമുള്ള പ്രധാന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്

ചാത്തനൊപ്പം 'ട്രെന്‍ഡായി' അനുബന്ധ കുറ്റകൃത്യങ്ങളും; കൊച്ചിയില്‍ ചാത്തന്‍ സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച മന്ത്രവാദി പിടിയില്‍