കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് എം ലിജുവിനെന്ന് സൂചന

കോണ്‍ഗ്രസിലെ ഏക രാജ്യസഭാ സീറ്റ് എം ലിജുവിനെന്ന് സൂചന. യുവാക്കള്‍ക്കായിരിക്കും പ്രാതിനിധ്യം എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആലപ്പുഴ മുന്‍ ഡി സി സി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ എം ലിജുവിന്റെ പേര് രാജ്യസഭാ എം പി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വന്നത്.

എ കെ ആന്റെണിയുടെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് യുവ നേതാക്കളില്‍ ഒരാള്‍ക്ക് നല്‍കണമെന്ന വാദം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് എം ലിജുവിന്റെ പേരിന് മുന്‍തൂക്കം ലഭിച്ചത്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരനും, എം ലിജുവും ഇന്ന് രാഹുല്‍ഗാന്ധിയെ കണ്ടിരുന്നു. ലിജുവിന്റെ പേരിനാണ് മുന്‍ തൂക്കമെന്ന് കെ സുധാകരനും വ്യക്തമാക്കിയിരുന്നു.