കൊല്ലത്ത് കഴുത്തറത്ത് കൊല്ലപ്പെട്ട ഇർഷാദ് പൊലീസുകാരൻ; സുഹൃത്ത് സഹദ് ലഹരി കേസിൽ പ്രതി

കൊല്ലം ചിതറയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇർഷാദ് പൊലീസുകാരൻ. നിലമേൽ വളയിടം സ്വദേശി ഇർഷാദ്. അടൂർ ക്യാമ്പിലെ പൊലീസുകാരനാണ് ഇർഷാദ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയായിരുന്നു.

ഇർഷാദിന്റെ സുഹൃത്ത് സഹദ് ഇർഷാദിനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയിലുള്ള ഇർഷാദിൻ്റെ സുഹൃത്ത് സഹദ് ലഹരി കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. ലഹരി ഇടപാടാനോ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.