'വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ല', സ്ഥാനാര്‍ത്ഥിത്വം നിയോഗമെന്ന് ജെബി മേത്തര്‍

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്ന് അഡ്വ. ജെബി മേത്തര്‍. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. പാര്‍ട്ടി ഏത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും അതിനോട് കൂറ് പുലര്‍ത്തും. പരിഗണിക്കപ്പെട്ടവരിലാരും തഴയപ്പെടേണ്ടവരല്ലെന്ന് ജെബി മേത്തര്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്താന്‍ തന്നെ ഈ അവസരത്തെ നോക്കിക്കാണുന്നു. ഇതുവരെ കിട്ടിയതെല്ലാം ഒരു ചുമതലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരത്തെ നിയോഗമായിട്ടാണ് കാണുന്നത്. വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടവരെല്ലാം കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവരാണെന്ന് ജെബി വ്യക്തമാക്കി. എം.ലിജു കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട് നേതാക്കളില്‍ ഒരാളാണ്.

കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്നത് തന്നെയാണ് മഹിളാ കോണ്‍ഗ്രസിന്റേയും തീരുമാനം. എല്ലാവരും കയറി അഭിപ്രായം പറഞ്ഞ് വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല.

അവസരങ്ങള്‍ ലഭിക്കാത്ത ആളല്ല താന്‍. 2010ലും 2015ലും 2020ലും കൈപ്പത്തി ചിഹ്നത്തില്‍ ആലുവ നഗരസഭയില്‍ മത്സരിക്കാന്‍ അവസരം കിട്ടി. ഇതുവരെ പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി.

അപ്രതീക്ഷിതമായാണ് രാജ്യസഭയിലേക്ക് അവസരം ലഭിച്ചത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഉള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. അവസരം തന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയോടും, പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സുധാകരന്‍, വി.ഡി സതീശന്‍, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരോടും ജെബി മേത്തര്‍ നന്ദി അറിയിച്ചു.

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഡ്വ. ജെബി മേത്തറെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. സ്ഥാനാര്‍ത്ഥിത്വത്തിന് കേണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. ആലുവ നഗരസഭാ ഉപാധ്യക്ഷ കൂടിയാണ് ഇവര്‍.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു വനിത എത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓഡിനേറ്ററായിരുന്ന ഇവര്‍ അടുത്തിടെയാണ് മഹിള കോണ്‍ഗ്രസ് അധ്യക്ഷയായത്. ലതിക സുഭാഷ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് പോയതോടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. 2020 മുതല്‍ കെ.പി.സി.സി അംഗവുമാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം