പാല നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയെന്ന് സിപിഐ റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച പാലയില്‍ നിയസഭാ തി രഞ്ഞെടുപ്പില്‍ തോല്‍ക്കാനുണ്ടായ കാരണം ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസുമെന്ന് സിപിഐ റിപ്പോര്‍ട്ട്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുപാളയത്തില്‍ എത്തിയെങ്കിലും അവരെ ഉള്‍ക്കൊള്ളാന്‍ ഒരു വിഭാഗം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
യുഡിഎഫിലായിരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന പാല നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തിലേക്ക് ലീഡ് ഒതുങ്ങിയതും കേരളാ കോണ്‍ഗ്രസ് അണികളില്‍ ഉണ്ടായ നിസ്സംഗത കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി സംവിധാനത്തില്‍ പലരും പ്രവര്ത്തനത്തിനിറങ്ങിയില്ലെന്നും സിപിഐക്ക് അഭിപ്രായമുണ്ട്.
Read more
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി. കാപ്പനുണ്ടായിരുന്ന ജനകീയത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണിക്ക് മണ്ഡലത്തില്‍ ഉണ്ടാകാതെ പോയെന്നും കുറ്റപ്പെടുത്തുന്നു. ഇടതുമുന്നണി ഇക്കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായമുണ്ടായില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു.