ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ വന്ന ചെന്നിത്തലയെ ചോദ്യം ചെയത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് ആക്രമിച്ചു; 'വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്‌സന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍'

ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ വന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്‌സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യങ്ങള്‍ കൊണ്ട് വിറപ്പിച്ചിരുന്നു ശ്രീജിത്തിന്റെ സുഹൃത്ത് കൂടിയായ ആന്‍ഡേഴ്‌സണ്‍. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടികാട്ടുകയാണ് ആന്‍ഡേഴ്‌സണ്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ശ്രീജിത്ത് അന്ന് ചെന്നിത്തലയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു

“ഒരു സംശയം ചോദിച്ചോട്ടെ ചൂടാവുകയല്ല. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. 700 ല്‍ ്ധികം ദിവസം സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു”

എന്നാല്‍ ഈ ചോദ്യങ്ങള്‍ ചെന്നിത്തലയെ ചൊടിപ്പിച്ചു. നിങ്ങള്‍ക്ക് ഇതൊക്കെ ചോദിക്കാന്‍ എന്താണ് അധികാരം എന്നായി ചെന്നിത്തലയുടെ മറുപടി. ശ്രീജിത്തിന് നീതി കിട്ടണമെന്നും പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ട് എന്നു പറഞ്ഞപ്പോള്‍ ചെന്നിത്തല സമര സ്ഥലത്തു നിന്നും ഇറങ്ങിപ്പോയി. പിന്നീട് ആന്‍ഡേഴ്‌സണ്‍ സിപിഐഎമ്മുകാരനാണെന്നും അതിനാലാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂലി തല്ലുകാരനല്ലെന്നും കോണ്‍ഗ്രസുകാരനാണെന്നുമായിരുന്നു ആന്‍ഡേഴ്‌സണ്‍ന്റെ പ്രതികരണം. ഇതോടെ ചെന്നിത്തല വെട്ടിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആന്‍ഡേഴ്‌സണ്‍ന്റെ വീടിനു നേരെ കല്ലേറ് നടന്നതായി പരാതിയും നല്‍കിയിരുന്നു