എന്റെ ആത്മകഥ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചില്ല; ഇത്തരം പ്രവൃത്തിയോട് യോജിക്കുന്നില്ല; തുറന്നടിച്ച് കെകെ ശൈലജ

കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ തന്റെ ആത്മകഥ ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ എംഎല്‍എ. സിലബസില്‍ എന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. ഇത്തരം ഒരു പ്രവൃത്തിയോട് യോജിക്കുന്നില്ല. ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ശൈലജ പറഞ്ഞു.

സംഭവം വിവാദമായതോടെ ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്ന് അഡ്ഹോക് കമ്മിറ്റി പ്രതികരിച്ചു. പുസ്തകം ഉള്‍പ്പെടുത്തിയതിലൂടെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്ഹോക് കമ്മിറ്റി പ്രതികരിച്ചു.

കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസിലാണ് ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു. ഇതോടെ സംഭവം വിവാദമായിട്ടുണ്ട്.

സിലബസില്‍ പോലും രാഷ്ട്രീയവല്‍ക്കരണം നടത്താന്‍ വൈസ് ചാന്‍സലര്‍ തയ്യാറായിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഭാര്യമാരെ കണ്ണൂര്‍ സര്‍വകലാശാലയിലെ വകുപ്പുകളില്‍ തിരുകിക്കയറ്റാന്‍ ഏതറ്റം വരെ പോകാനും നിലപാടെടുത്ത വൈസ് ചാന്‍സലറുടെ രാഷ്രീയവല്‍ക്കരണം നടത്താനുള്ള ഒടുവിലത്തെ അജണ്ടയാണിതെന്ന് കെപിസിടിഎ ആരോപിച്ചു. സിലബസുകളിലൂടെ പാര്‍ട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വ്യക്തമാക്കി.

Latest Stories

IPL 2025: ട്രോളുന്നവർ ശ്രദ്ധിക്കുക ആ കാരണം കൊണ്ടാണ് ഞാൻ വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നത്: എം എസ് ധോണി

മോഹന്‍ലാല്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ? ഞാനുമൊരു ബിജെപിക്കാരനാണ്, ഇനിയെങ്കിലും പാര്‍ട്ടി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്: മേജര്‍ രവി

IPL 2025: തോൽവിയിലും ചെന്നൈ ആരാധകർക്ക് ഹാപ്പി ന്യൂസ്; ആ താരം സ്വന്തമാക്കിയത് വമ്പൻ നേട്ടം

യുദ്ധകാല നിയമപ്രകാരം നാടുകടത്തൽ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ട് ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല; 'എമ്പുരാന്‍' സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ

'ആസൂത്രിതമായി യോഗത്തിലേക്കെത്തി, ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി'; പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിനെ മരണത്തിലേക്ക് നയിപ്പിച്ചെന്ന് കുറ്റപത്രം

'എമ്പുരാൻ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശം, ആരും പിണങ്ങിയിട്ട് കാര്യമില്ല'; ശ്രദ്ധയോടെ കാണേണ്ട സിനിമയെന്ന് കെ ബി ഗണേഷ് കുമാർ

യുഎസ് വിസ പഠിക്കാനും ബിരുദം നേടാനും; സര്‍വകലാശാലകളെ കീറിമുറിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനത്തിനല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പിണറായി വിജയന്റെ ക്രിമിനലിസമോ സംഘികളുടെ നെഞ്ചത്തെ തിരുവാതിരയോ? 'സംഘ നയം' എത്തിക്കുന്നത് 1000 കോടി ക്ലബ്ബിലേക്ക്

അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരും; ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് അമിത്ഷാ