നിയമസഭയിലേക്ക് ഇനിയില്ല; ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ. മുരളീധരൻ

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ എംപി. സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കോഴിക്കോട് ചേർന്ന ലീഡേഴ്സ് മീറ്റിൽ സിറ്റിംഗ് എം പിമാർ മത്സരിക്കണമെന്നാണ് നിർദ്ദേശം.ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെമുരളീധരനും ടിഎന്‍പ്രതാപനും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം യോഗത്തിൽ വൈകാരിക നിമിഷങ്ങൾ സൃഷ്ടിച്ചു.

Read more

വിഡി സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗം നേതാക്കളെ സ്പർശിക്കുന്നതായിരുന്നു. തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കാൻ തയ്യാറാവുകയായിരുന്നു.